പത്തനംതിട്ട:പത്തനംതിട്ട ജില്ലയില്‍ നാളെ ബിജെപിയുടെ ഹര്‍ത്താല്‍.രാവിലെ ആറ് മണി മുതല്‍ വൈകിട്ട് ആറ് മണിവരെയാണ് ഹര്‍ത്താല്‍.ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പദ്മകുമാറിന്റെ വസതിയിലേക്ക് യുവമോര്‍ച്ച നടത്തിയ മാര്‍ച്ചിനിടെ സംസ്ഥാന അധ്യക്ഷന്‍ പ്രകാശ് ബാബുവിന് മര്‍ദനമേറ്റതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍ നടത്തുന്നത്.ശബരിമല വിഷയത്തില്‍ പ്രതിഷേധിച്ചാണ് പത്മകുമാറിന്റെ ആറന്മുളയിലെ വസതിയിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചത്.
മാര്‍ച്ച് പത്മകുമാറിന്റെ വീടിന് മുന്നില്‍ വച്ച് ബാരിക്കേഡ് ഉപയോഗിച്ചു പോലീസ് തടഞ്ഞതോടെയാണ് സംഘര്‍ഷമുണ്ടായത്.പോലീസ് വലയം ഭേദിക്കാനുള്ള ശ്രമം നടത്തിയതിനെത്തുടര്‍ന്നാണ് പ്രകാശ്ബാബു അടക്കുമുള്ളവര്‍ക്ക് പരിക്കേറ്റത്.