പത്തനംതിട്ട:പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിലെ വോട്ടര്‍മാരുടെ പേരുകള്‍ വെട്ടിമാറ്റിയത് തെരഞ്ഞെടുപ്പു കമ്മീഷനുവേണ്ടി പ്രവര്‍ത്തിച്ച് ഉദ്യോഗസ്ഥരുടെ അറിവോടെയെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ആന്റോ ആന്റണി.ഇരുപതിനായിരത്തോളം പേരെ വോട്ടര്‍പട്ടികയില്‍നിന്നും നീക്കം ചെയ്‌തെന്നും ആന്റോ ആന്റണി ആരോപിച്ചു.
കള്ളവോട്ടു നടന്നതായി പരാതി നല്‍കിയപ്പോള്‍ തെളിവിനായി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടെങ്കിലും മൂന്നു മണിക്കൂര്‍മാത്രം ദൈര്‍ഘ്യമുള്ള ദൃശ്യങ്ങളാണ് ലഭിച്ചതെന്നും മുഴുവന്‍ ദൃശ്യങ്ങളും ആവശ്യപ്പെട്ട് വീണ്ടും പരാതി നല്‍കിയെന്നും ആന്റോ ആന്റണി പറഞ്ഞു.