കോഴിക്കോട്: നിലമ്പൂര്‍ എംഎല്‍എ പി.വി.അന്‍വറിനെതിരെ ആദായ നികുതി വകുപ്പ് അന്വേഷണം തുടങ്ങി. പത്തുവര്‍ഷമായി നികുതി അടച്ചിട്ടില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അന്വേഷണം. അന്‍വറിനെതിരെ നേരത്തെ പരാതി നല്കിയ മുരുകേഷ് നരേന്ദ്രന്റെ പുതിയ പരാതിയെ തുടര്‍ന്നായിരുന്നു പ്രാഥമിക അന്വേഷണം. തുടര്‍ന്നാണ് നികുതിവെട്ടിപ്പ് കണ്ടെത്തിയത്.
ആദ്യ ഘട്ടമായി എംഎല്‍എക്ക് നോട്ടീസ് അയക്കാനാണ് ആദായ നികുതി വകുപ്പിന്റെ തീരുമാനം.
തുടര്‍ച്ചയായി വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന പി.വി.അന്‍വര്‍ വെറും നാലു ലക്ഷം രൂപ മാത്രമാണ് വാര്‍ഷിക വരുമാനമായി കാണിച്ചിരിക്കുന്നത്. എന്നാല്‍ പ്രാഥമിക അന്വേഷത്തില്‍ നികുതി വരുമാനം മനഃപൂര്‍വ്വം മറച്ചുവെച്ചെന്നും തെളിഞ്ഞു.
ഭൂമിയും വരുമാനങ്ങളും മറച്ച്വെച്ച് തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ പോലും കുറഞ്ഞ തുകയാണ് കാണിച്ചിട്ടുള്ളതെന്നും ആദായ നികുതി വകുപ്പ് അന്വേഷത്തില്‍ കണ്ടെത്തി.