ന്യൂഡല്‍ഹി: ചരിത്രത്തെ വളച്ചൊടിച്ചെന്ന് ആക്ഷേപത്തില്‍ വിവാദമായ സിനിമ പദ്മാവതിയുടെ റിലീസ് തടയണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. ചിത്രത്തില്‍ ചരിത്രത്തെ വളച്ചൊടിച്ചിട്ടുണ്ടോയെന്ന് വിലയിരുത്താന്‍ പ്രത്യേക സമിതി രൂപവത്കരിക്കണമെന്ന ആവശ്യവുമായി അഖണ്ഡ് രാഷ്ട്രവാദി പാര്‍ട്ടി എന്ന സംഘടന സമര്‍പ്പിച്ച ഹര്‍ജിയാണ കോടതി തള്ളിയത്.
ഹര്‍ജി പരിഗണിക്കുന്നത് സിനിമയ്ക്കെതിരെ പ്രതിഷേധിക്കുന്നവര്‍ക്ക് അനാവശ്യ പ്രോത്സാഹനം നല്‍കുമെന്ന് ഹൈക്കോടതി വിലയിരുത്തി.
ചരിത്രം വളച്ചൊടിക്കപ്പെട്ടുവോയെന്ന് വിലയിരുത്താന്‍ ഹൈക്കോടതി ജഡ്ജി അധ്യക്ഷനായ സമിതി രൂപവത്കരിക്കാന്‍ സെന്‍സര്‍ ബോര്‍ഡിനോട് നിര്‍ദ്ദേശിക്കണമെന്നും സാമൂഹ്യ പ്രവര്‍ത്തകരും സര്‍വകലാശാലകളിലെ ചരിത്ര ഗവേഷകരും അടക്കമുള്ളവരെ സമിതിയില്‍ ഉള്‍പ്പെടുത്തണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.
ചിത്രത്തില്‍ ചരിത്രത്തെ വളച്ചൊടിച്ചിട്ടുണ്ടോയെന്ന് വിലയിരുത്താന്‍ പ്രത്യേക സമിതി രൂപവത്കരിക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.
നവംബര്‍ 16 നാണ് ഹര്‍ജി ഫയല്‍ ചെയ്തത്. റിലീസ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി നേരത്തെ സുപ്രീം കോടതി തള്ളിയിരുന്നു.