കൊല്‍ക്കത്ത:പശ്ചിമബംഗാളില്‍ ഇടതു മുന്നണി ആദ്യഘട്ട സ്ഥാനാര്‍ത്ഥിപ്പട്ടിക പുറത്തിറക്കി. ആകെ 42 സീറ്റുകളുള്ളതില്‍ ഇരുപത്തഞ്ച് സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയാണ് മുന്നണി പ്രഖ്യാപിച്ചത്. കോണ്‍ഗ്രസുമായുണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തില്‍ പതിനേഴ് സീറ്റുകള്‍ കോണ്‍ഗ്രസിനായി നീക്കിവെച്ചു. 15 സീറ്റുകളില്‍ സി പി എം മത്സരിക്കും.ഫോര്‍വേഡ് ബ്ലോക്ക്,ആര് എസ് പി,സി പി ഐ എന്നിവര്‍ ചേര്‍ന്ന് 9 സീറ്റുകളിലും മത്സരിക്കും.
കോണ്‍ഗ്രസിന് താത്പര്യമുള്ള പുരുലിയ, ബാരാസത് എന്നീ മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചെങ്കിലും നീക്കു പോക്കിന് തയ്യാറാണെന്ന് നേതാക്കള്‍ വ്യക്തമാക്കി. ആദ്യമായാണ് ബംഗാളില്‍ കോണ്‍ഗ്രസുമായി സിപിഎം പരസ്യധാരണയുണ്ടാക്കുന്നത്. ബാക്കിയുള്ള മണ്ഡലങ്ങളില്‍ തീരുമാനം കോണ്‍ഗ്രസിന് വിട്ടിരിക്കുകയാണ്. ഇക്കാര്യങ്ങള്‍ ഹൈക്കമാന്‍ഡിനെ ബോധിപ്പിച്ചിട്ടുണ്ടെന്നും ഉചിതമായ തീരുമാനം എടുക്കുമെന്നും കോണ്‍ഗ്രസ് സംസ്ഥാന ഘടകം വ്യക്തമാക്കി.