ഡല്‍ഹി:അമര്‍നാഥ് തീര്‍ത്ഥാടകരെ കൊല്ലാന്‍ പാക് ഭീകരര്‍ ലക്ഷ്യമിട്ടിരിക്കുന്നതായി സുരക്ഷാസേന.തീര്‍ത്ഥാടകരെ കുഴിബോംബ്, ഐഇഡി എന്നിവ ഉപയോഗിച്ച് കൊല്ലാന്‍ പദ്ധതിയിട്ടതായാണ് സൈന്യത്തിനു വിവരം ലഭിച്ചത്.തീര്‍ഥാടകരുടെ പാതയില്‍ നിന്നും നിരവധി കുഴി ബോംബുകള്‍ കണ്ടെത്തിയെന്നും കമാന്റര്‍ ലഫ് ജനറല്‍ കെജെഎസ് ധില്ലന് അറിയിച്ചു.മേഖലയില്‍ നിന്ന് പാക് സൈന്യത്തിന്റെ ടെലിസ്കോപ്പിക് എം24 അമേരിക്കന്‍ റൈഫിള്‍ കണ്ടെത്തിയത് പദ്ധതിയില്‍ പാക് സൈന്യത്തിനുള്ള പങ്കാണ് തെളിയിക്കുന്നതെന്നും സേനാമേധാവി പറയുന്നു.
ആക്രമണ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് തങ്ങുന്ന അമര്‍നാഥ് തീര്‍ത്ഥാടകരോടും വിനോദ സഞ്ചാരികളോടും എത്രയും പെട്ടെന്ന് മടങ്ങി പോകാന്‍ ജമ്മു കശ്മീര്‍ സര്‍ക്കാര്‍ അറിയിച്ചു.കാശ്മീരില്‍ 280 കമ്പനി സിആര്‍പിഎഫ് ഭടന്മാരെ വിന്യസിച്ചുവെന്നാണ് സൂചന. അതീവ ജാഗ്രത തുടരുകയാണ്. ശ്രീനഗറിലേക്ക് വരാനും പോകാനുമുള്ള എല്ലാ പാതകളുടേയും നിയന്ത്രണം കേന്ദ്രസേനകള്‍ ഏറ്റെടുത്തിരിക്കുകയാണ്.