ദില്ലി:പാക് സൈന്യത്തിന്റെ പിടിയിലകപ്പെട്ട ശേഷം തനിക്ക് കടുത്ത മാനസീക പീഡനം അനുഭവിക്കേണ്ടി വന്നുവെന്ന് അഭിനന്ദന്‍ വര്‍ദ്ധമാന്‍.സൈനികര്‍ തന്നെ ശാരീരികമായി ഉപദ്രവിച്ചില്ലെന്നും മാനസിക പീഡനമേല്‍പിക്കാനാണ് ശ്രമിച്ചതെന്നും വ്യോമസേനയുടെ ഉന്നത ഉദ്യോഗസ്ഥരോട് അഭിനന്ദന്‍ വെളിപ്പെടുത്തിയതായി എന്‍ഐഎ റിപ്പോര്‍ട്ട് ചെയ്യുന്നു.
പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമനും എയര്‍ ചീഫ് മാര്‍ഷല്‍ ബീരേന്ദര്‍ സിംഗ് ധനോയും ദില്ലിയിലെ സൈനിക ആശുപത്രിയില്‍ കഴിയുന്ന അഭിന്ദനെ സന്ദര്‍ശിച്ചു വിവരങ്ങള്‍ ചോദിച്ചറിഞ്ഞിരുന്നു.ആശുപത്രിയില്‍ വിശദ പരിശോധനയ്ക്ക് വിധേയനാക്കി.പാക് സൈന്യം വെടിവെച്ചിട്ട മിഗ് 21 വിമാനത്തില്‍ നിന്നും പാരച്യൂട്ട് ഉപയോഗിച്ച് പറന്നിറങ്ങിയപ്പോള്‍ അഭിനന്ദന് പരിക്കേറ്റിരുന്നു.പാക് അധീന കാശ്മീരിലെ നാട്ടുകാര്‍ അഭിനന്ദനെ മര്‍ദ്ദിക്കുകയും ചെയ്തു.അതിനാല്‍ തന്നെ അഭിനന്ദന് വിദഗ്ദ്ധ ചികില്‍സ ആവശ്യമാണ്.
ഇന്നലെ വാഗാ അതിര്‍ത്തിയില്‍ അഭിനന്ദനെ കൈമാറിയപ്പോള്‍ പാക്കിസ്ഥാന്‍ അദ്ദേഹത്തിന്റെ തോക്ക് തിരികെ നല്‍കിയില്ല.