കൊച്ചി: പുതിയ അധ്യയന വര്‍ഷത്തേക്കുള്ള പാഠപുസ്തകങ്ങളുടെ അച്ചടി പൂര്‍ത്തിയായി.97 ശതമാനം പുസ്തകങ്ങളും സ്‌കൂളുകളില്‍ എത്തിച്ചു.റെക്കോഡ് വേഗത്തിലാണ് കെബിപിഎസ് ഇത്തവണ അച്ചടി പൂര്‍ത്തിയാക്കിയത്.
സ്‌കൂള്‍ തുറക്കുന്ന ദിവസം തന്നെ പുസ്തകങ്ങള്‍ വിതരണം ചെയ്യാന്‍ ഇത്തവണ കഴിയും.മൂന്നേകാല്‍ കോടിയിലധികം പുസ്തകങ്ങളാണ് സ്‌ക്കൂള്‍ തുറക്കുമ്പോള്‍ വിതരണം ചെയ്യേണ്ടത്. രണ്ട് കോടി പതിനെട്ടു ലക്ഷം പുസ്തങ്ങള്‍ രണ്ടാം ഘട്ടത്തില്‍ വിതരണം ചെയ്യണം. ഇതിന്റെ അച്ചടി ഓഗസ്റ്റില്‍ പൂര്‍ത്തിയാക്കി വിതരണത്തിന് എത്തിക്കും. മൂന്നാം ഘട്ടത്തില്‍ അറുപത്തി ഒന്ന് ലക്ഷം പുസ്തകങ്ങള്‍ വേണം.ഇതും സമയ ബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് കെബിപിഎസ് എംഡി അറിയിച്ചു.