ലക്നൗ:പാമ്പുകടിയേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പതിനേഴുകാരി കൂട്ടബലാല്‍സംഗത്തിനിരയായി. ഉത്തര്‍പ്രദേശിലെ ബരേയ്ലിയിലാണ് സംഭവം.തീവ്ര പരിചരണ വിഭാഗത്തില്‍ വച്ച് ആശുപത്രി ജീവനക്കാരനുള്‍പ്പടെ നാലുപേര്‍ ചേര്‍ന്നാണ് പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയത്. സംഭവസമയത്ത് പ്രതികരിക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു പെണ്‍കുട്ടി. പിന്നീട് വാര്‍ഡിലേക്ക് മാറ്റിയപ്പോഴാണ് പെണ്‍കുട്ടി സംഭവിച്ചത് ബന്ധുവിനെ അറിയിച്ചത്.കുട്ടിയുടെ അച്ഛന്റെ പരാതിയില്‍ പ്രതികള്‍ക്കെതിരെ കൂട്ടമാനഭംഗത്തിന് കേസെടുത്തു.
ആശുപത്രി ജീവനക്കാരനായ സുനില്‍ ശര്‍മ്മയും മറ്റു മൂന്നു പേരും ചേര്‍ന്നാണ് പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്തത്.സംഭവം പുറത്തായതോടെ ഒളിവിലായ പ്രതികള്‍ക്ക് വേണ്ടി പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.