പാലക്കാട്: എ ആര് ക്യാംപിലെ പൊലീസുദ്യോഗസ്ഥന് കുമാറിന്റെ ആത്മഹത്യയില്‍ ആരോപണ വിധേയരായ എഴ് പൊലീ സുദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു. റഫീഖ്, ഹരിഗോവിന്ദ്, മഹേഷ്, മുഹമ്മദ് ആസാദ്, ശ്രീജിത്ത്, ജയേഷ്, വൈശാഖ് എന്നീ പൊലീസുകാരെയാണ് സസ്പെന്‍ഡ് ചെയ്തത്.കുമാറിന്റെ ആത്മഹത്യയില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടതായി പാലക്കാട് ജില്ലാ പൊലീസ് മേധാവി ജി.ശിവവിക്രം അറിയിച്ചു.
പ്രാഥമീകമായ അന്വേഷണത്തിലാണ് പോലീസുകാര്‍ക്കെതിരെ വകുപ്പുതല നടപടിയുണ്ടായത്.കുമാര്‍ ജാതീയമായ അധിക്ഷേപങ്ങള്ക്കിരയായെന്നും സഹപ്രവര്‍ത്തകരില്‍ മര്‍ദ്ദനമേറ്റെന്നുമുള്ള കുടുംബത്തിന്റെ ആരോപണങ്ങള്‍ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്താനായില്ല. എന്നാല്‍ വിശദമായ അന്വേഷണം നടത്തി കുറ്റക്കാരെന്നു കണ്ടാല്‍ കൃത്യമായ നടപടിയെടുക്കുമെന്നും ജില്ലാപോലീസ് മേധാവി അറിയിച്ചു.
പാലക്കാട് എആര്‍ ക്യാമ്പിലെ പോലീസുകാരനായ കുമാറിനെ
ലക്കിടിക്ക് സമീപം ട്രെയിനില്‍ നിന്ന് വീണ് മരിച്ച നിലയിലാണ് കുമാറിനെ കണ്ടെത്തിയത്.ആദിവാസിയായതിനാല് പൊലീസ് ക്യാമ്പില്‍ ജാതി വിവേചനത്തിന് ഇരയായെന്ന് കുമാറിന്റെ ഭാര്യ സജിനി പറഞ്ഞു. ഉന്നത ഉദ്യോഗസ്ഥര്‍ മാനസികമായി ഉപദ്രവിക്കുകയും അധിക ജോലി ചെയ്യിക്കുകയും ക്വാര്ട്ടേഴ്സികത്തും പീഡനത്തിന് വിധേയനായിരുന്നു എന്നും കുമാര്‍ പറഞ്ഞതായും ഭാര്യ വെളിപ്പെടുത്തിയിരുന്നു. ജോലി സ്ഥലത്ത് ഉണ്ടായ മാനസിക പീഡനം കാരണമാണ് ആത്മഹത്യയെന്നാണ് ബന്ധുക്കള്‍ പറയുന്നത്.മാനസികമായ ബുദ്ധിമുട്ടുകള്‍ കുമാറിന് ഉണ്ടായിരുന്നുവെന്നും ഏതാനും ദിവസങ്ങളായി കുമാര്‍ അവധിയിലായിരുന്നു എന്നും പൊലീസ് പറയുന്നു.