തിരുവനന്തപുരം:പാലാരിവട്ടം മേല്‍പ്പാലം പുനരുദ്ധരിക്കണമെന്ന് ഇശ്രീധരന്റെ റിപ്പോര്‍ട്ട്.ബലക്ഷയം കണ്ടെത്തിയ പാലത്തില്‍ ഇ. ശ്രീധരനും സംഘവും പരിശോധന നടത്തിയിരുന്നു.തുടര്‍ന്ന് വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാരിനു സമര്‍പ്പിക്കുകയായിരുന്നു.പാലം പൊളിക്കുന്നതു സംബന്ധിച്ച തീരുമാനം ഇ ശ്രീധരനും ഐഐടി പ്രതിനിധികളുമായുള്ള ചര്‍ച്ചക്ക് ശേഷം തീരുമാനിക്കുമെന്ന് മന്ത്രി ജി സുധാകരന്‍ നിയമസഭയില്‍ പറഞ്ഞു.
പാലത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ നിയോഗിച്ച ഐഐടി സംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെ ഇ ശ്രീധരന്റെ വിദഗ്ധാഭിപ്രായവും തേടാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. പാലത്തിന് കാര്യമായ ബലക്ഷയമുണ്ടെന്നും അതുകൊണ്ടുതന്നെ പുനരുദ്ധാരണം വേണമെന്നുമാണ് ഇ ്രശീധരന്‍ സമര്‍പ്പിച്ച് റിപ്പോര്‍ട്ടിലുള്ളത്.എന്നാല്‍ ശ്രീധരന്റെ റിപ്പോര്‍ട്ട് മാത്രം പരിഗണിച്ച് തീരുമാനമെടുക്കില്ലെന്നും ഐഐടി റിപ്പോര്‍ട്ടുമായി ഒത്തുനോക്കിയശേഷം ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.