തിരുവനന്തപുരം:സംസ്ഥാനപോലീസ് മേധാവിയെ പരിഹസിച്ച് മുന്‍ ഡിജിപി ടി.പി സെന്‍കുമാര്‍. ലോക്‌നാഥ് പകരം പാഷാണം ഷാജിയെ ഡിജിപിയാക്കിയാല ജനങ്ങള്‍ക്ക് ഇതിലും നല്ലൊരു ഡിജിപിയെ കിട്ടുമെന്ന് ശസന്‍കുമാര്‍ പറഞ്ഞു. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ ഘടകമായി സംസ്ഥാനത്തെ പോലീസ് മാറിയെന്നും സെന്‍കുമാര്‍ ആരോപിച്ചു. കെ.സുരേന്ദ്രനെതിരെ പോലീസ് ഒരു കൂട്ടം കേസുകള്‍ ചുമത്തിയ പശ്ചാത്തലത്തിലാണ് സെന്‍കുമാറിന്റെ പ്രതികരണം.
കെ.സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനത്തെ ബിജെപി നേതാക്കള്‍ക്കെതിരെ സര്‍ക്കാര്‍ കള്ളക്കേസുകളാണ് ചുമത്തുന്നതെന്നും സെന്‍കുമാര്‍ ആരോപിച്ചു. സര്‍ക്കാരുമായി ഇടഞ്ഞു നില്‍ക്കുന്ന സെന്‍കുമാര്‍ ശബരിമല കര്‍മ്മസമിതിയുടെ ഭാരവാഹിയാണ്. ബിജെപിയും ശബരിമല കര്‍മ്മസമിതിയും ചേര്‍ന്നു സംഘടിപ്പിച്ച് അയ്യപ്പജ്യോതിയിലും സെന്‍കുമാര്‍ പങ്കെടുത്തിരുന്നു.