തിരുവനന്തപുരം:എസ്എഫ് ഐ നേതാക്കളുടെ പി എസ് സി പരീക്ഷാത്തട്ടിപ്പ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ തട്ടിപ്പില്‍ സിബിഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ വിശ്വാസ്യത നഷ്ടപ്പെട്ടു.തട്ടിപ്പില്‍ പി.എസ്.സി ചെയര്‍മാന്റെ പങ്കും അന്വേഷിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. യൂണിവേഴ്സിറ്റി കോളജിലുണ്ടായ അക്രമസംഭവങ്ങളിലും സി.ബി.ഐ അന്വേഷണം വേണമെന്ന് ചെന്നിത്തല ആവര്‍ത്തിച്ചു.