കോട്ടയം:കേരളകോണ്‍ഗ്രസ് എം ന്റെ താല്കാലിക ചെയര്‍മാനായി പിജെ ജോസഫിനെ തെരഞ്ഞെടുത്തു.കെ.എം മാണിയുടെ മരണത്തേത്തുടര്ന്ന് ചെയര്മാന് പദവി ഒഴിഞ്ഞുകിടക്കുകയായിരുന്നു.പുതിയ ചെയര്‍മാനെ തെരഞ്ഞെടുക്കുന്നതുവരെ ജോസഫ് തുടരും.പാര്‍ട്ടിയുടെ ചെയര്‍മാനേയും നിയമസഭാകക്ഷി നേതാവിനേയും ഉടന്‍ തെരഞ്ഞെടുക്കും.സംഘടനാച്ചുമതലയുള്ള ജനറല്‍ സെക്രട്ടറി ജോയ് എബ്രഹാമാണ് ഇക്കാര്യം അറിയിച്ചത്.
കെ.എം മാണി അനുസ്മരണച്ചടങ്ങ് ബുധനാഴ്ച തിരുവനനന്തപുരത്ത് മന്നം മെമ്മേറിയല്‍ ഹാളില്‍ നടക്കും.മാണിയുടെ മകനും പാര്‍ട്ടി വൈസ് ചെയര്‍മാനുമായ ജോസ് കെ മാണിയെ പാര്‍ട്ടി ചെയര്‍മാനാക്കണമെന്ന് കേരള കോണ്‍ഗ്രസ് എമ്മിന്റെ പത്ത് ജില്ലകളിലെ പ്രസിഡന്റുമാര്‍ ആവശ്യപ്പെട്ടിരുന്നു.പിജെ ജോസഫിനെ ചെയര്‍മാനാക്കണമെന്നാണ് പാര്‍ട്ടിക്കുളളിലെ ജോസഫ് പക്ഷം ആവശ്യപ്പെടുന്നത്.