രാഹുൽ ഗാന്ധിയുടെ കേരളത്തിലേക്കുള്ള വരവോടെ കേരള രാഷ്ട്രീയം തന്നെ മാറിമറിയും തീർച്ച.ശബരിമല വിഷയത്തിൽ സുപ്രീം കോടതി വിധി നടപ്പിലാക്കാനുള്ള പിണറായി വിജയൻറെ അനാവശ്യതിടുക്കം കോൺഗ്രസിനെ തകർക്കാനുള്ള പദ്ധതിയായിരുന്നു .ബി ജെ പിക്ക് സർക്കാർ ചിലവിൽ സമരവേദിയൊരുക്കിക്കൊടുത്തു ,സുവർണാവസരമാണ് പാർട്ടിക്ക് കൈവന്നിരിക്കുന്നതെന്ന ശ്രീധരൻപിള്ളയുടെ യുവമോർച്ചാ യോഗത്തിലെ പ്രസംഗം മാത്രം മതി കാര്യങ്ങൾ മനസിലാക്കാൻ .ഒരു വശത്ത് സി പി എമ്മും മറുവശത്തു ബി ജെ പിയും വരുമ്പോൾ കോൺഗ്രസ് അപ്രസക്തമാകും എന്ന് മുഖ്യമന്ത്രിക്ക് ചിലർ ബുദ്ധിയുപദേശിച്ചു .കൃത്യമായ ഇടവേളകളിൽ പിണറായി വിജയൻ വിഷയം ആളിക്കത്തിച്ചു കൊണ്ടിരുന്നു. സംഘപരിവാർ ശക്തികൾക്ക് വെള്ളവും വളവും യഥാസമയം നൽകാൻ സി പി എം നേതൃത്വം പ്രത്യേകം ശ്രദ്ധിച്ചു .കെ സുരേന്ദ്രനെതിരെയുള്ള നിയമനടപടികൾ ഓർമ്മയില്ലേ പ്രഥമ ദൃഷ്ട്യാ അത്തരം നീക്കങ്ങൾ ഉപദ്രവമായി തോന്നുമെങ്കിലും ഓരോ തവണ കോടതിയിൽ കൊണ്ടുപോകുമ്പോഴും തിരിച്ചുകൊണ്ടുവരുമ്പോഴും പത്രക്കാരോട് അഭിമുഖം നടത്തിയത് സർക്കാർ ചെലവിലാണ് . കൊള്ളാവുന്ന നേതാക്കൾ കേരളാ സംസ്ഥാനത്തു ബി ജെ പിക്ക് ഇല്ലാത്തതിനാൽ കോൺഗ്രസിനെ തകർത്താൽ പിന്നീടങ്ങോട്ട് ദീർഘകാലം കേരളം ഭരിക്കാം എന്ന് പിണറായി കണക്കുകൂട്ടി. എന്നാൽ കോൺഗ്രസിലെ കെ സുധാകരൻ ,കെ മുരളീധരൻ ,പ്രയാർ ഗോപാലകൃഷ്ണൻ തുടങ്ങിയ നേതാക്കളുടെ സമയോചിതമായ ഇടപെടൽ വിഷയത്തിൽ ഉണ്ടായത് കൊണ്ട് കോൺഗ്രസിന് കാര്യമായ വീഴ്ച സംഭവിച്ചില്ല.ബംഗാൾ ഭരണം മമതാ ബാനർജി പിടിച്ചെടുത്തത് മുതൽ സി പി എമ്മിന് ഇന്ത്യയിൽ ക്ഷീണകാലമാണ് ,ഇപ്പോൾ നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ കുറച്ചു സീറ്റ് കേരളത്തിൽ നിന്നും മാത്രം പ്രതീക്ഷിക്കാവുന്ന അവസ്ഥയിലാണ് സി പി എം .അപ്പോഴാണ് ഇടിത്തീ പോലെ കോൺഗ്രസ് അധ്യക്ഷന്റെ കേരളത്തിലേക്കുള്ള വരവ്.കേരളത്തിലെ ഇരുപതു മണ്ഡലങ്ങളിലും സ്വാധീനിക്കാവുന്ന രാഹുൽ തരംഗത്തെ അതിജീവിച്ചെത്രപേർ ഇടതുപക്ഷത്തുനിന്നും ജയിച്ചു കയറും എന്ന് കൂട്ടിയും കുറച്ചും നെടുവീർപ്പിടുകയാണ് ഇപ്പൊ കേരളാ മുഖ്യൻ .ഏതായാലും സംസ്ഥാനത്തു ഇടതുപക്ഷം തകർന്നടിയും എന്നുറപ്പാണ് . കോൺഗ്രസിനെ പണിയാനിറങ്ങി അതിലും വലിയ പണി മേടിച്ചുകൂട്ടിയ പിണറായിയുടെ അടുത്ത നീക്കം ഉറ്റുനോക്കുകയാണ് രാഷ്ട്രീയ കേരളം .