വട്ടിയൂർക്കാവ് : ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വട്ടിയൂർക്കാവിൽ പ്രചരണം അവരുടെ സ്ഥാനാർത്ഥിയിൽ തന്നെ കേന്ദ്രീകരിക്കാനാണ് സി പി എം ആഗ്രഹിക്കുന്നത് .സർക്കാരിനെതിരെ ഉള്ള വികാരം തലപൊക്കിയാൽ എൽ ഡി എഫ് സ്ഥാനാർഥി പരാജയപ്പെടും എന്നതാണ് സി പി എം നേതൃത്വം കണ്ടെത്തിയിരിക്കുന്നത് .തിരുവനന്തപുരം മേയർ വി കെ പ്രശാന്തിനെ വളരെ മികച്ച രീതിയിൽ അവതരിപ്പിച്ചാണ് സി പി എം മുന്നോട്ടു പോകുന്നത് .കുമ്മനം മാറി സുരേഷ് വന്നതിന്റെ ആശയക്കുഴപ്പം ഉലയ്ക്കുന്ന ബി ജെ പിയിൽ നിന്നും പരമാവധി വോട്ട് നേടാനും സി പി എം ശ്രമിക്കുന്നു. പാലായിൽ വിജയകരമായി ഇടതുപക്ഷം പയറ്റി വിജയിച്ച അതെ തന്ത്രമാണ് വട്ടിയൂർക്കാവും അവർ പയറ്റുന്നത് .തെരഞ്ഞെടുപ്പ് പ്രചരണം മണ്ഡലത്തെ ചുറ്റിപ്പറ്റി തന്നെയാക്കുന്നതാണ് സി പി എം തന്ത്രം .കൂടാതെ മികച്ച സംഘടനാ സംവിധാനം കയ്യിലുള്ള സി പി എമ്മിനെ സംബന്ധിച്ച് ഉപതെരഞ്ഞെടുപ്പുകളും അനുബന്ധ പ്രവർത്തനങ്ങളും ഒരു പ്രശ്നമേയല്ല .