കണ്ണൂര്‍:പിലാത്തറയില്‍ കള്ളവോട്ട് ചെയ്തതായി തെളിഞ്ഞ മൂന്ന് പേര്‍ക്കെതിരെ ക്രിമിനല്‍ കേസെടുത്തു.ചെറുതാഴം പഞ്ചായത്തംഗം എം.വി സലീന,മുന്‍ പഞ്ചായത്തംഗം കെ.പി സുമയ്യ, പത്മിനി എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.ആള്‍മാറാട്ടം അടക്കമുള്ള കുറ്റങ്ങള്‍ ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.ജനപ്രാതിനിധ്യ നിയമം അനുസരിച്ചും കേസെടുത്തു.
കാസര്‍ഗോഡ് മണ്ഡലത്തിന്റെ ഭാഗമായ പിലാത്തറയില്‍ 19 ആം നമ്പര്‍ ബൂത്തില്‍ കള്ളവോട്ടുകള്‍ ചെയ്യുന്ന ദൃശ്യങ്ങള്‍ കോണ്‍ഗ്രസ് പുറത്തുവിട്ടതിനെ തുടര്‍ന്നാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ കാസര്‍ഗോഡ് കണ്ണൂര്‍ കളക്ടര്മരോട് റിപ്പോര്‍ട്ട് തേടിയത്.19 ആം നമ്പര്‍ ബൂത്തിലെ വോട്ടറായ പത്മിനി രണ്ട് വട്ടം വോട്ട് ചെയ്തു.17-ാം നമ്പര്‍ ബൂത്തില്‍ വോട്ടുള്ള സെലീന 19-ല്‍ വോട്ട് ചെയ്തു.24-ആം നമ്പര്‍ ബൂത്തിലെ വോട്ടറായ മുന്‍ ബ്ലോക്ക് പഞ്ചായത്തംഗം കെ.പി.സുമയ്യ പോളിംഗ് റിലീവിംഗ് ഏജന്റ് ആയാണ് 19 അം നമ്പര്‍ ബൂത്തില്‍ എത്തിയതെങ്കിലും ഇവര്‍ ഇവിടെ വോട്ട് ചെയ്തതായി തെളിഞ്ഞു.എന്നാല്‍ ഓപ്പണ്‍ വോട്ടാണെന്നായിരുന്നു സിപിഎമ്മിന്റെ വാദം.
മൂന്നുപേരും കള്ളവോട്ട് ചെയ്തതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ വ്യക്തമാക്കിയിരുന്നു. ഇവരെ വിശദമായി ചോദ്യം ചെയ്യും. സിപിഎം പഞ്ചായത്തു അംഗമായ സലീനയെ അയോഗ്യയാക്കുമെന്ന് തെരഞ്ഞെടുപ്പ് ഓഫീസര്‍ വ്യക്തമാക്കിയിരുന്നു.