തൃശൂര്‍:പീച്ചി ഡാമിന്റെ ഷട്ടര്‍ തുറന്നു.അധിക ജലം പുറത്തേക്കു വിടുന്നതിന്റെ ഭാഗമായാണ് 2 ഷട്ടറുകള്‍ 5 സെ മീ വീതം തുറന്നത്.അധികജലം കളയുന്നതിന്റെ ഭാഗമായാണ് ഷട്ടറുകള്‍ തുറന്നത്.77.4 മീറ്ററാണ് ഡാമിലെ ഇപ്പോഴത്തെ ജലനിരപ്പ്. 79. 25 മീറ്ററാണ് സംഭരണ ശേഷി.
മുന്‍കരുതല്‍ എന്ന നിലയില്‍ മാത്രമാണ് ഡാമില്‍ നിന്ന് അധികജലം പുറത്തേക്ക് വിടുന്നതെന്നും ഇക്കാര്യത്തില്‍ ആശങ്ക വേണ്ടെന്നും തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ എസ് ഷാനവാസ് അറിയിച്ചു.നിലവില്‍ എല്ലാ ജില്ലകളിലും മഴ മാറി നില്‍ക്കുകയാണ്.