കൊച്ചി: മന്ത്രി തോമസ് ചാണ്ടിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ വിശദീകരണവുമായി വാട്ടര്‍ വേള്‍ഡ് ടൂറിസം കമ്പനിയുടെ പരസ്യം ജനയുഗം പത്രത്തില്‍. മന്ത്രിക്കെതിരായുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നു തെളിഞ്ഞിട്ടുംഅദ്ദേഹത്തെ സ്വഭാവഹത്യ നടത്താനുള്ള ഹീനശ്രമമാണു ചില മാധ്യമങ്ങള്‍ നടത്തുന്നത്. ഒരിഞ്ചുപോലും ഭൂമി കയ്യേറിയതായി ആലപ്പുഴ കലക്ടര്‍ നല്കിയ റിപ്പോര്‍ട്ടില്‍ ഇല്ല. കമ്പനിക്ക് നേരിട്ടു ബന്ധമില്ലാത്ത പല കാര്യങ്ങളും കമ്പനിയുടെ തലയില്‍ വയ്ക്കാനുള്ള ശ്രമമാണു നടക്കുന്നതെന്നും പരസ്യത്തില്‍ പറയുന്നു.
പത്രത്തില്‍ പ്രസിദ്ധീകരിച്ച പരസ്യം
തോമസ് ചാണ്ടിക്കും വാട്ടര്‍ വേള്‍ഡ് ടൂറിസം കമ്പനിക്കും എതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് മാനേജിങ് ഡയറക്ടര്‍ മാത്യു ജോസഫാണ് വിശദീകരണം എഴുതിയിരിക്കുന്നത്. കായല്‍ കയ്യേറ്റ വിവാദത്തില്‍ സിപിഐ നേതാക്കളും മന്ത്രിയും തമ്മിലുള്ള ഭിന്നതക്കിടയിലാണ് പാര്‍ട്ടി പത്രത്തില്‍ പരസ്യം നല്‍കിയിരിക്കുന്നത് എന്നതാണ് ശ്രദ്ധിക്കേണ്ട വസ്തുത. എല്‍ ഡി എഫ് നടത്തിയ ജനജാഗ്രതാ യാത്രയില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ വേദിയിലിരുത്തി തോമസ് ചാണ്ടി ഇനിയും നികത്തല്‍ തുടരുമെന്ന് വെല്ലുവിളിച്ചിരുന്നു