കൊച്ചി: എല്‍പിജി പ്ലാന്റ് സ്ഥാപിക്കുന്നതിനെതിരെ പുതുവൈപ്പ് നിവാസികള്‍ രണ്ടാം ഘട്ട സമരത്തിനൊരുങ്ങുന്നു. ഇതിന്റെ ഭാഗമായി സംഘടിപ്പിച്ച പൊതു സമ്മേളനം വിഎം സുധീരന് ഉദ്ഘാടനം ചെയ്തു. നിയമങ്ങള്‍ കാറ്റില്‍ പറത്തിയാണ് ഇത്തരം പദ്ധതികള്‍ക്ക് വികസനവാദികള്‍ അംഗീകാരം നല്‍കുന്നത് എന്ന് പൊതുസമ്മേളനത്തില്‍ വി.എം.സുധീരന് ആരോപിച്ചു. പുതുവൈപ്പിനില്‍ എല്‍പിജി പ്ലാന്റ് സ്ഥാപിക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ദ സമിതി ഈ മാസം 30ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനിരിക്കെയാണ് സംയുക്ത സമര സമിതി രണ്ടാംഘട്ട സമരത്തിനൊരുങ്ങുന്നത്. റിപ്പോര്‍ട്ട് അനുകൂലമായില്ലെങ്കില്‍ സമരം ശക്തിപ്പെടുത്താനാണ് തീരുമാനം. പുതുവൈപ്പിനില്‍ നിന്ന് പ്ലക്കാര്‍ഡുകളുമായി പദയാത്രയായാണ് പ്രദേശവാസികള്‍ സമ്മേളനം നടന്ന രാജേന്ദ്ര മൈതാനിയിലേക്കെത്തിയത്