മരട്: തീരദേശ നിയമം ലംഘിച്ചതിന്റെ പേരിൽ മരട് ഫ്ലാറ്റ് സമുച്ഛയങ്ങൾ പൊളിച്ചു നീക്കാനുള്ള തീരുമാനം ഊർജ്ജിതപ്പെടുത്തി നഗരസഭ.ചീഫ് സെക്രട്ടറിയെ രൂക്ഷമായ ഭാഷയിൽ സുപ്രീം കോടതി ശാസിച്ചതിനെ തുടർന്ന് പൊളിക്കൽ നടപടി സജീവമായി .കുടിയൊഴിപ്പിക്കൽ നടന്നാൽ പുനരധിവാസം വേണോ എന്ന് ചോദിച്ചു നഗരസഭ ഫ്ലാറ്റ് നിവാസികൾക്കു ചോദ്യാവലി വിതരണം ചെയ്തിരുന്നു .പുനരധിവാസം വേണ്ടാ എന്ന് നഗരസഭയെ ഫ്ലാറ്റ് നിവാസികൾ അറിയിച്ചതിനാൽ നടപടിക്രമം പൂർത്തിയാക്കി എന്ന് നഗരസഭ പറയുന്നു .സാങ്കേതികമായി ഇനി നഗരസഭയ്ക്ക് കുടിയൊഴിക്കപ്പെടുന്ന ഫ്ലാറ്റ് നിവാസികളെ പുനരധിവസിപ്പിക്കേണ്ട ബാധ്യതയില്ല . ഇപ്പോൾ സർക്കാരിന്റെ രണ്ടു സുപ്രധാന മന്ത്രിസഭായോഗ തീരുമാനം വന്നിരിക്കുന്നു ഒന്ന് വിവാദ ഫ്ലാറ്റ് നിർമ്മാതാക്കൾക്കെതിരെ ക്രിമിനൽ കേസെടുക്കും അവരിൽ നിന്നും നഷ്ടവും ഈടാക്കും ,രണ്ട് കുടിയൊഴിക്കപ്പെടുന്നവർക്കുള്ള പുനരധിവാസ പാക്കേജ് തയ്യാറാക്കും .
മരട് കേസിൽ സർക്കാർ സുപ്രീം കോടതിയിൽ ഹരീഷ് സാൽവ എന്ന പ്രമുഖ അഭിഭാഷകനെ കൊണ്ടുവന്നു വാദിച്ച വകയിൽ സംസ്ഥാന ഖജനാവിൽ നിന്നും പോയത് പതിനഞ്ചു ലക്ഷം രൂപയാണ് .ഒന്നിലേറെ അഭിഭാഷകരെ കൊണ്ടുവരാൻ ശ്രമമുണ്ടായി .ഇപ്പോൾ പുനരധിവാസം വേണ്ടാ എന്ന് തീരുമാനം അറിയിച്ച ഫ്ലാറ്റ് നിവാസികൾക്കായി സംസ്ഥാനസർക്കാർ പുനരധിവാസ പാക്കേജ് തന്നെ തയ്യാറാക്കുന്നതിൽ നിന്ന് നമുക്ക് മനസിലാക്കാൻ കഴിയുന്നത് അണിയറയിലുള്ള പ്രബലന്മാരുടെ സ്വാധീന ശക്തിയെക്കുറിച്ചാണ് .ഫ്ലാറ്റ് ഉടമകളിൽ സംസ്ഥാന സർക്കാരിന്റെ മേൽ കടുത്ത സ്വാധീനം ചെലുത്താൻ കഴിയുന്നവരുണ്ട് എന്നതാണ് സത്യം.