ദില്ലി:പുല്‍വാമ ആക്രമണത്തിന്റെ സൂത്രധാരനെ വധിച്ചു ജെയ്‌ഷെ- -മുഹമ്മദ് ഭീകരന്‍ മുദസര്‍ അഹമ്മദ് ഖാനാണ് കൊല്ലപ്പെട്ടത്. ത്രാല്‍ പ്രദേശത്ത് സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മൂന്നു ഭീകരരില്‍ ഒരാള്‍ മുദസര്‍ അഹമ്മദ് ഖാനാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ആക്രമണത്തിനായി വാഹനവും സ്‌ഫോടകവസ്തുക്കളും എത്തിച്ചത് മുദസിര്‍ ആണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
ജെയ്‌ഷെ- -മുഹമ്മദ് കമാന്‍ഡര്‍ ആയ മുദാസിര്‍ അഹമ്മദ് ഖാനാണ് ആക്രമണത്തിന്റെ ബുദ്ധികേന്ദ്രമെ ന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.ബിരുദധാരിയായ മുദസിര്‍ ഐടിഐയില്‍ നിന്ന് ഇലക്ട്രീഷ്യന്‍ കോഴ്സും പൂര്‍ത്തിയാക്കിയിട്ടുണ്ട്.