തിരുവനന്തപുരം:പൂജപ്പുര ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് നാല് കുട്ടികള്‍ ചാടിപ്പോയി. പതിനേഴ് വയസ്സുള്ള കുട്ടികളാണ് ചാടി പ്പോയത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം.പൂജപ്പുര പോലീസ് അന്വേഷണം ആരംഭിച്ചു.
ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും മുന്‍പും കുട്ടികളെ കാണാതായിട്ടുണ്ട്. വേണ്ടത്ര സുരക്ഷയില്ലാത്തതിനാലാണ് കുട്ടികള്‍ ഇവിടെ നിന്നും ചാടിപ്പോകുന്നതെന്നാണ് പരക്കെയുള്ള ആക്ഷേപം.