തിരുവനന്തപുരം:പൂന്തുറ പൊഴിക്കരയില്‍ കടലില്‍ കുളിക്കുന്നതിനിടെ കാണാതായ നാല് കുട്ടികളും മരിച്ചു. ബീമാപ്പള്ളി സ്വദേശികളായ നവാസ് ഖാന്‍, ബിസ്മില്ല ഖാന്‍, റമീസ് ഖാന്‍, ഇബ്രാഹിം എന്നിവരാണ് മരിച്ചത്.
ഏഴുപേരടങ്ങിയ സംഘം ഇന്നലെ ഉച്ചയോടെയാണ് കടപ്പുറത്തെത്തിയത്.ഇതില്‍ അഞ്ചുപേരാണ് കടലില്‍ കുളിക്കാനിറങ്ങിയത്.തിരയില്‍പ്പെട്ട ഉടന്‍ ഇബ്രാഹിമിനേയും ജസീര്‍ഖാനേയും മല്‍സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തി.എന്നാല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും ഇബ്രാഹിം മരിച്ചിരുന്നു.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന ജസീര്‍ഖാന്‍ അപകടനില തരണം ചെയ്തതായാണ് അറിയുന്നത്.
മറ്റു മൂന്നു പേര്‍ക്കായി പോലീസും കോസ്റ്റ് ഗാര്‍ഡും നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.കുളിക്കാനെത്തിയ കുട്ടികള്‍ തന്നെ പൊഴിയുടെ ഭാഗത്തുള്ള മണല്‍ നീക്കിയതാണ് അപകടത്തിനു കാരണമായതെന്ന് മല്‍സ്യത്തൊഴിലാളികള്‍ പറയുന്നു.