തൃശ്ശൂര്‍:പൂരപ്രേമിക്കള്‍ക്ക് ആവേശം പകര്‍ന്ന് മേളങ്ങളുടെ മേളമായ ഇലഞ്ഞിത്തറമേളം തുടരുകയാണ്.വടക്കുനാഥക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിലെ ഇലഞ്ഞിത്തറയില്‍ 2 മണിയോടെ മേളം തുടങ്ങി.രാവിലെ പാറമേക്കാവ് വിഭാഗത്തിന്റെ ചെമ്പട മേളത്തിനിടെ തലകറങ്ങി വീണതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെരുവനം കുട്ടന്‍ മാരാര്‍ ഇലഞ്ഞിത്തറമേളത്തില്‍ തിരിച്ചെത്തി.ആരോഗ്യസ്ഥിതി മോശമായിട്ടും ഇലഞ്ഞിത്തറമേളത്തില്‍ പെരുവനം കൊട്ടിക്കയറി.
രാവിലെ കണിമംഗലം ശാസ്താവിന്റെ എഴുന്നള്ളത്തോടെ ആണ് ചടങ്ങുകള്‍ക്ക് തുടക്കമായത്. ആചാരമനുസരിച്ച് 8 ഘടകകക്ഷേത്രങ്ങളിലെയും പൂരങ്ങള്‍ വടക്കുംനാഥ ക്ഷേത്രത്തിലെത്തിയിരുന്നു. തിരുവമ്പാടിയുടെ മഠത്തില്‍ വരവ് ചടങ്ങിന്റെ ഭാഗമായുള്ള പഞ്ചവാദ്യവും പാറമേക്കാവ് ഭഗവതിയുടെ എഴുന്നള്ളത്തിന്റെ ഭാഗമായി ചെമ്പടമേളവും കഴിഞ്ഞാണ് ആവേശം നിറച്ച് ഇലഞ്ഞിത്തറമേളം.
ഇനി വര്‍ണ്ണവിസ്മയങ്ങള്‍ ഒരുക്കിവച്ചിരിക്കുന്ന് കുടമാറ്റത്തിനായാണ് പൂരപ്രേമികളുടെ കാത്തിരിപ്പ്.