ന്യൂഡല്‍ഹി:പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ടര രൂപ കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം.നികുതിയിനത്തില്‍ ഒരു രൂപ 50 പൈസ കുറയ്ക്കാനാണ് തീരുമാനം.എണ്ണ കമ്പനികളും ഒരു രൂപ കുറച്ചെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി ദില്ലിയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഇന്ധനവില കുറയുന്നതിലൂടെ കേന്ദ്രത്തിന് 21,000 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടാകുക. രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില വര്‍ദ്ധിക്കുന്നതാണ് ഇന്ധന വില വര്‍ദ്ധനവിന് കാരണം. ഈ സാഹചര്യത്തിലാണ് പെട്രോളിനും ഡീസലിനും ഏര്‍പ്പെടുത്തിയിട്ടുള്ള എക്സൈസ് ഡ്യൂട്ടി കുറയ്ക്കാന്‍ തീരുമാനിച്ചതെന്ന് ജയ്റ്റ്ലി വ്യക്തമാക്കി.വിലക്കുറവ് ഉടന്‍ പ്രാബല്യത്തില്‍ വരുമെന്നും ധനമന്ത്രി പറഞ്ഞു.
സംസ്ഥാന സര്‍ക്കാരുകളും രണ്ടര രൂപ മൂല്യവര്‍ധിതനികുതിയില്‍ ഇളവ് വരുത്തണമെന്ന് മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.ഇതിന് പിന്നാലെ രാജസ്ഥാന്,മധ്യപ്രദേശ്,ചത്തീസ്ഗണ്ഡ് സംസ്ഥാനങ്ങളും മഹാരാഷ്ട്രയും നികുതി കുറച്ചു.തെരഞ്ഞെടുപ്പു നടക്കാന്‍ പോകുന്ന പശ്ചാത്തലത്തിലാണ് ഇന്ധന വില കുറച്ചതെന്നാണ് പ്രതിപക്ഷപാര്‍ട്ടികള്‍ പറയുന്നത്.