കാസര്‍കോഡ്:പെരിയ ഇരട്ടക്കൊലപാതകക്കേസില്‍ സിപിഎം നേതാക്കളുടെ മൊഴിയെടുത്തു.ഉദുമ എംഎല്‍എ കെ.കുഞ്ഞിരാമന്,മുന്‍ എം.എല്‍.എ കെ.വി.കുഞ്ഞിരാമന്, വി.പി.പി മുസ്തഫ,മണികണ്ഠന് എന്നിവരെ ക്രൈംബ്രാഞ്ച് സംഘം വിളിച്ചു വരുത്തി മൊഴിയെടുക്കുകയായിരുന്നു.അന്വേഷണം അവസാന ഘട്ടത്തിലാണ്.കേസില്‍ ഉടന്‍ കുറ്റ പത്രം സമര്‍പ്പിക്കുമെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്.
അതേസമയം ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് ചൂണ്ടിക്കാട്ടി കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത്ലാലിന്റേയും കുടുംബം ഹര്‍ജി നല്‍കിയിരുന്നു.കേസ് സിബിഐ അന്വേഷിക്കണമെന്നാണ് ഇവരുടെ ആവശ്യം. ഫെബ്രുവരി 17 നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷും ശരത്ലാലും കൊല്ലപ്പെട്ടത്.