മലപ്പുറം:പൊന്നാനിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി വി അന്‍വര്‍ തോല്‍ക്കുമെന്ന് സിപിഎം മലപ്പുറം ജില്ലാ കമ്മിറ്റി.യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ഇടി മുഹമ്മദ് ബഷീര്‍ അന്‍വറിനേക്കാള്‍ 35000 വോട്ടിന്റെ ലീഡ് നേടുമെന്നാണ് ബൂത്തുതലത്തില്‍ ശേഖരിച്ച കണക്കുകള്‍ സഹിതം സിപിഎമ്മിന്റെ വിലയിരുത്തല്‍.
തൃത്താല,തവനൂര്‍,പൊന്നാനി മണ്ഡലങ്ങളില്‍ അന്‍വറിന് ഭൂരിപക്ഷം കിട്ടുമെന്നാണ് വിലയിരുത്തല്‍. പൊന്നാനിയില്‍ 11000 വോട്ടാണ് ലീഡ് പ്രതീക്ഷിക്കുന്നത്. മന്ത്രി കെ.ടി ജലീലിന്റെ തവനൂരില്‍ 5000 വോട്ടും തൃത്താലയില്‍ 4000 വോട്ടും ഭൂരിപക്ഷം കിട്ടുമെന്നും പ്രതീക്ഷിക്കുന്നു. എന്നാല്‍ മറ്റ് നാല് നിയോജക മണ്ഡലങ്ങളിലും മുന്നേറ്റം നടത്തി ഇ ടി മുഹമ്മദ്ബഷീര്‍ ജയിക്കുമെന്നും സംസ്ഥാനകമ്മറ്റിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.