ഇരുപത്തഞ്ചു തോക്കുകൾ പതിനായിരത്തിലേറെ വെടിയുണ്ടകൾ എന്നിവ കാണാനില്ല എന്നത് അതീവ ഗുരുതരമായ വിഷയമാണ് .സി എ ജി കണ്ടെത്തലുകൾ ഡി ജി പിയെയും സർക്കാരിനെയും പ്രതിക്കൂട്ടിലാക്കുന്നു.
ക്വാർട്ടേഴ്സ് പണിയാനുള്ള പണമുപയോഗിച്ചു മൂന്നു വില്ലകൾ നിർമ്മിച്ചത് തുക വകമാറ്റിയാണ് ,ഇതും ക്രമക്കേടാണ് .
തോക്കുകളും വെടിക്കോപ്പുകളും കാണാതായത് രാജ്യസുരക്ഷയെ ബാധിക്കുന്ന ഗുരുതര കുറ്റമാണ് ,ഈ കേസ് എൻ ഐ എ ക്കു വിടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രസ്താവിച്ചു .മുഖ്യമന്ത്രി പിണറായി വിജയൻ വിഷയത്തെക്കുറിച്ചു പ്രതികരിച്ചില്ല .