പത്തനംതിട്ട:രഹ്ന ഫാത്തിമയ്ക്കു പിന്നാലെ മലകയറാനെത്തിയ ഒരു സ്ത്രീകൂടി തിരിച്ചിങ്ങി.തിരുവനന്തപുരം കഴക്കൂട്ടം സ്വദേശിനിയായ മേരി സ്വീറ്റി എന്ന നാല്‍പ്പത്തിയാറുകാരിയാണ് തിരിച്ചു പോന്നത്.
ആദ്യം പൊലീസ് സമ്മതം നല്‍കിയെങ്കിലും രാവിലത്തെ സംഭവ വികാസങ്ങളുടെ അടിസ്ഥാനത്തില്‍ സുരക്ഷ നല്‍കാനാവില്ലെന്ന് പോലീസ് മേരിയെ അറിയിച്ചു.തുടര്‍ന്ന് ഇവര്‍ പമ്പയിലേക്ക് മടങ്ങി.ഇരുമുടിക്കെട്ടില്ലാതെയാണ് മേരി എത്തിയത്.ഷാര്‍ജയിലാണ് താന്‍ ജോലി ചെയ്യുന്നതെന്നും ആറുമാസം മുമ്പ് പമ്പയിലെത്തിയിരുന്നെന്നും മേരി പറഞ്ഞു.