തിരുവനന്തപുരം:പോളിങ് ബൂത്തില്‍ എല്ലാരും മുഖം മൂടി വരുന്നതിനെ വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്.കള്ളവോട്ടിനായി വസ്ത്രത്തെ ഉപയോഗിക്കാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.പോളിംഗ് ബൂത്തിലെത്തുന്നവര്‍ പര്‍ദ ധരിക്കുന്നതില്‍ കുഴപ്പമില്ല.എന്നാല്‍ പോളിംഗ് ഏജന്റ് ആവശ്യപ്പെട്ടാല്‍ മുഖം കാണിക്കാന്‍ ഇവര്‍ക്ക് ബാധ്യതയുണ്ടെന്നും കോടിയേരി പറഞ്ഞു.
തെരഞ്ഞെടുപ്പ് കമ്മീഷന് വേണ്ടത്ര മുന്നൊരുക്കങ്ങളില്ലാതെയാണ് റീപോളിങ് പ്രഖ്യാപിച്ചത്. ആരുടെയോ സമ്മര്‍ദത്തിന് വഴങ്ങിയാണ് തെരഞ്ഞെടുപ്പ് കമീഷന്റെ നടപടി.വിദൂരസ്ഥലങ്ങളില്‍ നിന്നുള്ളവര്‍ക്ക് വോട്ടിങിനുള്ള അവസരം നിഷേധിച്ചെന്നും കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു.