കൊച്ചി:പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ മകന് ഡോ.രോഹിത് വിവാഹിതനായി.വ്യവസായിയായ ഭാസിയുടെ മകള്‍ ശ്രീജ ഭാസി ആണ് വധു.അങ്കമാലി ആഡ്ലക്സ് കണ്വെന്ഷന് സെന്ററില്‍ വെച്ചായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്.രോഹിത് കൊച്ചിയിലും ശ്രീജ അമേരിക്കയിലും ഡോക്ടര്‍മാരാണ്.
മുഖ്യമന്ത്രി പിണറായി വിജയന്, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള,സംസ്ഥാനമന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍, എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്, ഡിസിസി അധ്യക്ഷന്മാന്, കെപിസിസി-കോണ്‍ഗ്രസ് നേതാക്കന്മാരും മമ്മൂട്ടി,എംജി ശ്രീകുമാര്‍ തുടങ്ങിയ പ്രമുഖര്‍ വിവാഹചടങ്ങില്‍ പങ്കെടുത്തു.