പമ്പ:ശബരിമലയില്‍ സര്വസന്നാഹങ്ങേളാടും നിലയുറപ്പിച്ചിട്ടും പ്രതിഷേധക്കാരെ നിയന്ത്രിക്കാനാവാതെ പോലീസ് നിസ്സഹായരാവുന്ന കാഴ്ചയാണ് ഇന്ന് മാധ്യമങ്ങളിലൂടെ പുറത്തുവരുന്നത്.ആര്‍എസ് എസ് നേതാവ് വല്സന് തില്ലങ്കേരി ഭക്തരെ നിയന്ത്രിക്കുന്ന വീഡിയോ ഇതിനോടകം വലിയ രീതിയില്‍ പ്രചരിക്കപ്പെട്ടുകഴിഞ്ഞു.പോലീസുകാരുടെ മൈക്രോഫോണ്‍ ഉപയോഗിച്ചാണ് വല്സന് തില്ലങ്കേരി പ്രതിഷേധക്കാരോട് സംസാരിക്കുന്നത്.തൃശൂര്‍ സ്വദേശിനികളായ സ്ത്രീകള്‍ക്കെതിരെ പ്രതിഷേധം ഉണ്ടായപ്പോഴാണ് ഇവരെ നിയന്ത്രിക്കാനായി പൊലീസിന്റെ മൈക്രോഫോണ്‍ ഒരു പൊലീസുകാരന് തന്നെ പിടിച്ചുകൊടുത്തത്. ഇത് വിമര്‍ശനങ്ങള്‍ക്ക് കാരണമായിട്ടുണ്ട്.പതിനെട്ടാം പടിയും വല്സന് തില്ലങ്കേരിയുടെ നിയന്ത്രണത്തിലാണ്.
ഇന്ന് രാവിലെ മാദ്ധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണമുണ്ടായപ്പോഴും പൊലീസുകാര്‍ ഇടപെട്ടില്ലെന്ന് ആക്ഷേപമുണ്ട്. പരമാവധി പ്രകോപനം ഒഴിവാക്കാനാണ് പൊലീസിന്റെ നീക്കമെന്നാണ് സൂചന.രാവിലെ നടന്ന പ്രതിഷേധങ്ങള്‍ക്കിടെ സേനാംഗങ്ങള്‍ക്ക് നേരെ കൈയേറ്റമുണ്ടായപ്പോഴും പരമാവധി സംയമനം പാലിക്കുന്ന നിലപാടാണ് പൊലീസുകാര്‍ സ്വീകരിച്ചത്.
അതേസമയം,ശബരിമലയിലെ ക്രമസമാധാനത്തിന്റെ നിയന്ത്രണം പൊലീസിനാണെന്ന് മുഖ്യമന്ത്രി കോഴിക്കോട് പറഞ്ഞു.നാടിന്റെ സമാധാനം തകര്‍ക്കാന്‍ ഉദ്ദേശിക്കുന്നവരാണ് ശബരിമലയില്‍ തങ്ങി പ്രശ്നങ്ങളുണ്ടാക്കുന്നത്. എന്നാല്‍ ഇത് കേരളത്തിന്റെ മണ്ണില്‍ നടക്കില്ലെന്ന് ഇക്കൂട്ടര്‍ ഓര്‍ക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.