ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൌണ്ടേഷൻ ആണ് പുരസ്കാരജേതാവായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ തിരഞ്ഞെടുത്തത്.സ്വച്ഛ് ഭാരത് അഭിയാൻ എന്ന കേന്ദ്ര സർക്കാർ നടപ്പാക്കിയ പദ്ധതിയാണ് പുരസ്കാരം നേടിക്കൊടുത്തത് .പുരസ്കാരം ജനങ്ങൾക്ക് സമർപ്പിച്ചതായി നരേന്ദ്ര മോഡി പറഞ്ഞു .
മഹാത്മാഗാന്ധിയുടെ നൂറ്റി അൻപതാം ജന്മവാർഷികം ആഘോഷിക്കുന്ന ഈ വേളയിൽ തന്നെ ഇത്തരം ഒരു പുരസ്കാരം വ്യക്തിപരമായി വളരെ പ്രാധാന്യമുള്ളതാണ്. നൂറ്റിമുപ്പതു കോടി ജനങ്ങൾ ഏറ്റെടുത്താൽ ഏതു വെല്ലുവിളിയും ഏറ്റെടുക്കാനാകും എന്നും പ്രധാനമന്ത്രി പറഞ്ഞു .