പനാജി:പ്രമോദ് സാവന്ത് ഗോവയുടെ പുതിയ മുഖ്യമന്ത്രിയാവും.മനോഹര്‍ പരീക്കറെപ്പോലെ ബിജെപിയില്‍നിന്നുതന്നെ സര്‍വസമ്മതനായ ഒരാളെ പരിഗണിച്ചതിനാലാണ് നിലവില്‍ ഗോവ സ്പീക്കറായ പ്രമോദ് സാവന്തിനെത്തന്നെ മുഖ്യമന്ത്രിയാക്കാന്‍ തീരുമാനിച്ചത്.കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയടക്കം മുതിര്‍ന്ന നേതാക്കള്‍ സഖ്യ കക്ഷികളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്.സഖ്യ കക്ഷികളുമായുണ്ടാക്കിയ ധാരണ്രപകാരം മുഖ്യമന്ത്രിപദത്തിന് അവകാശവാദമുന്നയിച്ച മഹാരാഷ്ട്രാവാദി ഗോമന്തക് പാര്‍ട്ടി, ഗോവാ ഫോര്‍വേഡ് പാര്‍ട്ടി എന്നീ ഘടകകക്ഷികളില്‍ നിന്ന് രണ്ടുപേരെ ഉപമുഖ്യമന്ത്രിമാരാക്കും.
ഇന്ന് തന്നെ സത്യപ്രതിജ്ഞാച്ചടങ്ങ് നടക്കുമെന്നാണ് സൂചന.മനോഹര്‍ പരീക്കറുടെ സംസ്‌കാരച്ചടങ്ങിനെത്തിയ ബിജെപി കേന്ദ്രനേതാക്കളും മുതിര്‍ന്ന മന്ത്രിമാരും ഇപ്പോള്‍ പനാജിയിലുണ്ട്.
നേരിയ ഭൂരിപക്ഷത്തിലാണ് ഗോവയില്‍ ബിജെപി സഖ്യകക്ഷി സര്‍ക്കാര്‍ നിലനില്‍ക്കുന്നത്. നാല്‍പതംഗ നിയമസഭയില്‍ 14 എംഎല്‍മാരുള്ള കോണ്‍ഗ്രസാണ് ഏറ്റവും വലിയ കക്ഷി.പരീക്കറുടെ മരണത്തോടെ ബിജെപിക്ക് 12 എംഎല്‍എമാര്‍ മാത്രമായി.സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ 19 സീറ്റാണ് ആവശ്യം.ആറ് ഘടകകക്ഷി എംഎല്‍എമാരുടെയും മൂന്ന് സ്വതന്ത്രരുടെയും പിന്തുണ യോടെയാണ് നിലവില്‍ ബിജെപി ഭൂരിപക്ഷംനേടി ഗോവ ഭരിക്കുന്നത്.