തിരുവനന്തപുരം:മഹാപ്രളയത്തില്‍പ്പെട്ട് വീട് നഷ്ടപ്പെട്ടവര്‍ക്ക് ആയിരം വീടുകള്‍ വെച്ചുകൊടുക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം. അഞ്ചുലക്ഷം രൂപവീതം ചെലവില്‍ നിര്‍മിക്കുന്ന വീടുകള്‍ക്കായി ആയിരം മണ്ഡലം കമ്മിറ്റികള്‍ പണം സ്വരൂപിക്കാനും
കെപിസിസി എക്‌സിക്യൂട്ടീവ് യോഗത്തില്‍ തീരുമാനമായതായി
പ്രസിഡന്റ് എംഎം ഹസന്‍ വ്യക്തമാക്കി.
ദുരിതബാധിത പ്രദേശങ്ങളിലെ മണ്ഡലം കമ്മിറ്റികളെ ധനസമാഹരണത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.വീടുകള്‍ക്കുള്ള ഗുണഭോക്താക്കളെ സര്‍ക്കാര്‍ ഏജന്‍സികളുടെ സഹായത്തോടെ കണ്ടെത്തും.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ ഇപ്പോള്‍ എത്തുന്ന തുക പ്രളയ ദുരിതത്തിന് മാത്രമായി ഉപയോഗിക്കുന്നുവെന്ന് ഉറപ്പ് വരുത്തണമെന്നും ഹസന്‍ പറഞ്ഞു.