കൊല്ലം:പ്രളയബാധിതരെ സഹായിക്കാനായി വീണ്ടും ദുല്‍ഖര്‍ സല്‍മാന്‍.കൊല്ലം കരുനാഗപ്പള്ളിയില്‍ ഒരു സ്വര്‍ണക്കടയുടെ ഉദ്ഘാടനത്തിന് എത്തിയ താരം, തനിക്ക് അവിടെനിന്നും ലഭിക്കുന്ന മൊത്തം പ്രതിഫലവും ദുരിത ബാധിതര്‍ക്ക് വേണ്ടി മാറ്റി വെക്കുകയാണെന്ന് പ്രഖ്യാപിച്ചു.
നേരത്തേ മമ്മൂട്ടിയും ദുല്‍ഖറും ചേര്‍ന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ നല്‍കിയിയിരുന്നു.പ്രളയ ബാധിതരെ സഹായിക്കാന്‍ തന്റെ ആരാധകരോട് ഫേസ്ബുക്കിലൂടെ താരം അഭ്യര്‍ത്ഥനയും നടത്തിയിരുന്നു.കൂടാതെ പ്രളയക്കെടുതി നേരിടുന്ന കേരളത്തെ അവഗണിക്കുന്ന ദേശീയ മാധ്യമങ്ങള്‍ക്കെതിരെയും ദുല്‍ഖര്‍ രംഗത്തെത്തിയിരുന്നു.
ദുല്‍ഖറിന്റെ തീരുമാനത്തെ നിറഞ്ഞ കൈയ്യടിയോടെയാണ് സമൂഹമാധ്യമങ്ങള്‍ സ്വീകരിച്ചത്.