തിരുവനന്തപുരം:പ്രളയസമയത്ത് കേരളത്തില്‍ ഇല്ലാതിരുന്നതില്‍ ഖേദമുണ്ടെന്ന് വനം മന്ത്രി കെ.രാജു.ജര്‍മ്മനിയില്‍ പോകുന്ന സമയത്ത് പ്രളയ പ്രശ്‌നമുണ്ടായിരുന്നില്ല. ജര്‍മ്മനിയിലെത്തിയശേഷം മഴയും പ്രളയവും രൂക്ഷമായ വിവരമറിഞ്ഞ് ഉടന്‍ മടങ്ങാന്‍ ശ്രമിച്ചെങ്കിലും ടിക്കറ്റു കിട്ടിയില്ലെന്നും മന്ത്രി പറഞ്ഞു.രാജിവെയ്‌ക്കേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു.പാര്‍ട്ടിയില്‍ പറയേണ്ട കാര്യങ്ങള്‍ സെക്രട്ടറിയോടും മുഖ്യമന്ത്രിയോടും പറഞ്ഞിട്ടുണ്ട്.
കോട്ടയം ജില്ലയുടെ ചുമതലയുണ്ടായിരുന്ന കെ.രാജു പ്രളയക്കെടുതിയുടെ സമയത്ത് ജര്‍മനിയില്‍ പോയത് വിവാദമായിരുന്നു.മന്ത്രി തിലോത്തമന് വകുപ്പ് കൈമാറിയതും ചര്‍ച്ചയായിരുന്നു.ആഗസ്റ്റ് 16 മുതല്‍ 22വരെയാണ് ജര്‍മന്‍ സന്ദര്‍ശനം നടത്താനിരുന്നത്.പ്രളയം ശക്തമായതോടെ തിരിച്ചെത്താന്‍ പാര്‍ട്ടി ആവശ്യപ്പെടുകയും യാത്ര വെട്ടിച്ചുരുക്കി മന്ത്രി 20ന് തിരിച്ചെത്തുകയുമായിരുന്നു.
യാത്രയെ ന്യായീകരിക്കുന്നില്ല.കേരളത്തില്‍ ഉണ്ടാകാതിരുന്നത് അനൗചിത്യം തന്നെയാണ്.ജനങ്ങള്‍ക്കുണ്ടായ ദു:ഖത്തില്‍ അതീവ ഖേദമുണ്ടെന്നും മന്ത്രി പറഞ്ഞു.