ന്യൂഡല്‍ഹി:പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായി ലോക ബാങ്ക് 1750 കോടിയുടെ സാമ്പത്തിക സഹായം നല്‍കും. സംസ്ഥാനത്ത് ലോകബാങ്ക് പ്രതിനിധികള്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് വായ്പ നല്‍കുന്നത്.വായ്പാ കരാറില്‍ കേന്ദ്ര -സംസ്ഥാന സര്‍ക്കാരും ലോകബാങ്ക് പ്രതിനിധികളും ഡല്‍ഹിയില്‍ വച്ച് ഒപ്പുവച്ചു.
ജലവിതരണം, ജലസേചനം, അഴുക്കുചാല്‍ പദ്ധതികള്‍, കൃഷി തുടങ്ങിയ മേഖലകളിലായാണ് സാമ്പത്തിക സഹായം ലഭിക്കുക. 30 വര്‍ഷത്തേക്കാണ് വായ്പ അനുവദിച്ചത്.1200 കോടിക്ക് 1.5 ശതമാനം പലിശയും 550 കോടിക്ക് 5 ശതമാനവുമാണ് പലിശ നല്‍കേണ്ടത്.