ഡല്‍ഹി:പ്രളയ ദുരിതാശ്വാസ സഹായമായി കേന്ദ്രം 3048 കോടിയുടെ അധിക സഹായം കൂടി കേരളത്തിന് നല്‍കും.നേരത്തേ 600 കോടി അടിയന്തിരസഹായമായി നല്‍കിയിരുന്നു.കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ ഉപസമിതിയാണ് തീരുമാനമെടുത്തത്.കേരളത്തിന് സഹായം നല്‍കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രമന്ത്രി രാജ്നാഥ് സിംഗിനു കത്തയച്ചിരുന്നു.
5000 കോടി രൂപയുടെ സഹായമാണ്  കേരളം കേന്ദ്രത്തോടാവശ്യപ്പെട്ടിരുന്നത്. ഭവനനിര്‍മ്മാണം,റോഡുകളുടെ വികസനം,കൃഷിയിടങ്ങളുടെ പുനര്‍നിര്‍മാണം എന്നിവയ്ക്കാണ് തുക അനുവദിച്ചിരിക്കുന്നത്. കേരളത്തിലെത്തി പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സഹായം.