പ്രവാസികളുടെ ടിക്കറ്റ് നിരക്ക് പ്രശ്നങ്ങൾ ചർച്ചചെയ്യാനായി മുൻ കെപിസിസി അധ്യക്ഷനും വടകര എംപിയുമായ കെ. മുരളീധരൻ കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരിയുമായി കൂടിക്കാഴ്ച നടത്തി.
ഉത്സവ കാലഘട്ടങ്ങളിൽ നാട്ടിലേക്കും, നാട്ടിൽ നിന്നും തിരിച്ചു പ്രവാസലോകത്തേക്കും യാത്ര ചെയ്യുന്ന പ്രവാസികൾക്ക് ഈ ഭീമമായ ടിക്കറ്റ് നിരക്ക് വർദ്ധനവ് താങ്ങാനാകുന്നതല്ലെന്നും ഈ വിഷയത്തിൽ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു വ്യോമയാന മന്ത്രിക്കു കെ. മുരളീധരൻ എംപി കത്ത് നൽകി.ഉത്സവ സീസണുകളിൽ രണ്ടായിരം അധിക സീറ്റുകൾ അനുവദിക്കാം എന്ന് മന്ത്രി കെ. മുരളീധരൻ എം.പിക്ക് ഉറപ്പു നൽകി.