തിരുവനന്തപുരം: പ്രശസ്ത ഛായാഗ്രാഹകന്‍ എംജെ രാധാകൃഷ്ണന് അന്തരിച്ചു. ഹൃദയാഘാതത്തേത്തുടര്‍ന്ന് തിരുവനന്തപുരത്തായിരുന്നു അന്ത്യം. ഏഴുതവണ മികച്ച ഛായാഗ്രാഹകനുള്ള സംസ്ഥാന പുരസ്കാരം നേടിയിട്ടുണ്ട്.ദേശാടനം, കരുണം, അടയാളങ്ങള്‍, ബയോസ്കോപ്,വീട്ടിലേക്കുള്ള വഴി, ആകാശത്തിന്റെ നിറം, കാടുപൂക്കുന്ന നേരം എന്നീ ചിത്രങ്ങള്‍ക്കാണു പുരസ്കാരം നേടിയത്. ഇതുവരെ 75 ഓളം സിനിമകള്‍ ചെയ്തിട്ടുണ്ട്. നിരവധി രാജ്യാന്തര പുരസ്കാരങ്ങളും നേടിയിട്ടുണ്ട്. കൊല്ലം ജില്ലയിലെ പുനലൂരില്‍ ജനാര്ദനന് വൈദ്യരുടെയും പി.ലളിതയുടെയും മകനായാണ് എംജെ രാധാകൃഷ്ണന് ജനിച്ചത്. സ്റ്റില്‍ ഫോട്ടോഗ്രാഫറായാണ് അദ്ദേഹം കരിയര്‍ തുടങ്ങിയത്. തിരുവനന്തപുരത്തെത്തി അദ്ദേഹം അന്ന് ഛായാഗ്രാഹകനായിരുന്ന ഷാജി എന്‍ കരുണിന്റെയൊപ്പം ഫോട്ടോഗ്രാഫറായി ജോലി ചെയ്തു. തുടര്‍ന്ന് അസോസിയേറ്റായി.1988 -ല്‍ അലി അക്ബര്‍ സംവിധാനം ചെയ്ത ‘മാമലകള്‍ക്കപ്പുറത്ത്’എന്ന സിനിമയിലൂടെയാണ് എംജെ രാധാകൃഷ്ണന് സ്വതന്ത്ര ഛായാഗ്രാഹകനായത്.
ഒരു നീണ്ടയാത്ര, കളിയാട്ടം, ദേശാടനം,കരുണം, കണ്ണകി,നാലു പെണ്ണുങ്ങള്, വിലാപങ്ങള്‍ക്കപ്പുറം,വീട്ടിലേക്കുള്ള വഴി, കാടുപൂക്കുന്നനേരം, ഓള് തുടങ്ങി ഒട്ടേറെ സിനിമകള്‍ക്ക് അദ്ദേഹം ക്യാമറ ചലിപ്പിച്ചു. ‘ബയോസ്കോപ്പ്’ എന്ന ചിത്രത്തിന് മികച്ച ഛായാഗ്രാഹകനുള്ള സംസ്ഥാന അവാര്‍ഡ് കൂടാതെ സൗത്ത് ഏഷ്യന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലും പുരസ്കാരം ലഭിച്ചു.