സിഡ്നി:പായ്‌വഞ്ചിയില്‍ ഗോള്‍ഡന്‍ ഗ്‌ളോബ് പ്രയാണത്തിനിടെ അപകടത്തില്‍പ്പെട്ട മലയാളി നാവികന്‍ അഭിലാഷ് ടോമിയെ ഉടന്‍ രക്ഷപ്പെടുത്തുമെന്ന് സൂചന.ഇന്ത്യന്‍ നാവികസേനയുടെ വിമാനം അഭിലാഷിന്റെ പായ്‌വഞ്ചിക്കുമുകളില്‍ എത്തിയതായി അധികൃതര്‍ അറിയിച്ചു.ഫ്രഞ്ച് മല്‍സ്യബന്ധന കപ്പലായ ഒസിരിസ് 11.40 ന് അഭിലാഷിന്റെ പായ്കപ്പലിനടുത്തെത്തും.കപ്പലിലെ ഡോക്ടര്‍ അഭിലാഷിന് പ്രാഥമിക ചികില്‍സ നല്‍കിയ ശേഷം ആംസ്റ്റര്‍ഡാം ദ്വീപിലേക്ക് മാറ്റുമെന്ന് അധികൃതര്‍ അറിയിച്ചു.
അഭിലാഷിനെ 16 മണിക്കൂറിനുള്ളില്‍ രക്ഷിക്കാനാകുമെന്ന് ഇന്ത്യന്‍ നാവികസേന ഇന്നലെ രാത്രി ഏഴിന് ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ അറിയിച്ചിരുന്നു.ഓസ്ട്രേലിയന്‍ തീരമായ പെര്‍ത്തില്‍നിന്ന് 3,704 കിലോമീറ്റര്‍ അകലെയാണ് അഭിലാഷിന്റെ പായ്‌വഞ്ചി എസ്.വി. തുരീയ ഇപ്പോഴുള്ളത്.
അഭിലാഷിന്റെ പക്കലുള്ള സാറ്റലൈറ്റ് ഫോണ്‍ തകരാറിലായിരുന്നു.എമര്‍ജന്‍സി ബാഗില്‍ മറ്റൊരു സാറ്റലൈറ്റ് ഫോണുണ്ടെങ്കിലും ആരോഗ്യം മോശമായതിനാല്‍ അദ്ദേഹത്തിന് അത് എടുത്ത് ഉപയോഗിക്കാന്‍ കഴിഞ്ഞില്ല.
Home INTERNATIONAL പ്രാര്‍ത്ഥനയോടെ രാജ്യം:അഭിലാഷ് ടോമിയെ ഉടന്‍ രക്ഷപ്പെടുത്തും;ഫ്രഞ്ച് കപ്പല്‍ 11.40 ന് അഭിലാഷിന്റെ അടുത്തെത്തുമെന്ന് സൂചന