ന്യൂഡല്‍ഹി:കോണ്‍ഗ്രസിന്റെ നേതൃനിരയിലേക്ക് അപ്രതീക്ഷിതമായി പ്രിയങ്കാ ഗാന്ധിയുടെ കടന്നുവരവിനെ വിമര്‍ശിച്ചും പരിഹസിച്ചും പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രീയമെന്നാല്‍ ചിലര്‍ക്ക് കുടുംബം മാത്രമെന്നാണ് കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ കുടുംബവാഴ്ചയെ വിമര്‍ശിച്ചുകൊണ്ട് മോദി പറഞ്ഞ്.ബിജെപിക്ക് പാര്‍ട്ടിയാണ് കുടുംബമെന്നും എന്നാല്‍,മറ്റ് ചിലര്‍ക്ക് കുടുംബമാണ് പാര്‍ട്ടിയെന്നുമാണ് പരിഹാസം.
കുടുംബത്തേക്കാള്‍ വലുത് തങ്ങള്‍ക്ക് പാര്‍ട്ടിയും ഈ രാജ്യവുമാണെന്ന് ബിജെപി ദേശീയ വക്താവ് സംപിത് പത്രപറഞ്ഞു.കോണ്‍ഗ്രസിന് പാര്‍ട്ടിയേക്കാള്‍ വലുത് തങ്ങളുടെ കുടുംബമാണെന്നും പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശനം കാലങ്ങളായി രാജ്യത്ത് നിലനില്‍ക്കുന്ന കുടുംബ രാഷ്ട്രീയത്തിന്റെ ഉദാഹരണമാണെന്നും സംപിത് പത്ര കൂട്ടിച്ചേര്‍ത്തു.
കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയായാണ് പ്രിയങ്ക ചുമതലയേല്‍ക്കുന്നത്.ജ്യോതിരാദിത്യ സിന്ധ്യയും പ്രിയങ്കയ്‌ക്കൊപ്പമുണ്ടാവും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാരാണസിയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഗൊരഖ്പൂരും ഉള്‍പ്പടെയുള്ള മണ്ഡലങ്ങളാണ് പ്രിയങ്കയുടെ ചുമലിലുള്ളത്. പ്രിയങ്കയിലൂടെ തന്ത്രപ്രധാനമായ ഈ മണ്ഡലങ്ങളില്‍ നേട്ടമുണ്ടാക്കാനാവുമെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്.