തിരുവനന്തപുരം:കര്‍ണ്ണാടകത്തിലും ഗോവയിലും ബിജെപിയിലേക്കു ചാടിയ കോണ്‍ഗ്രസുകാരെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്.കോണ്‍ഗ്രസുകാരെ വിശ്വസിക്കാന്‍ കൊള്ളില്ലെന്നും എപ്പോഴാണ് പാര്‍ട്ടി മാറുകയെന്ന് പറയാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.തിരുവനന്തപുരത്ത് പിഎസ്സി എംപ്ലോയീസ് യൂണിയന്റെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
”ബിജെപി ഒഴുക്കുന്ന പണത്തിന് കയ്യും കണക്കുമില്ല.പ്ലാവില കാണിച്ചാല്‍ നാക്ക് നീട്ടിപ്പോകുന്ന ആട്ടിന്‍കുട്ടിയെപ്പോലെ കുറേ … പറയാന്‍ വേറെ വാക്കുണ്ട്, പക്ഷേ പറയുന്നില്ല. തല്ക്കാലം ഡാഷ് എന്ന് കണക്കാക്കിയാല്‍ മതി”, എന്നായിരുന്നു പിണറായിയുടെ പരിഹാസം.
ബിജെപിക്ക് ആളെക്കൊടുക്കലാണ് കോണ്‍ഗ്രസിന്റെ പണിയെന്ന് സിപിഐഎം നേരത്തെ പറഞ്ഞതാണ്.നേതൃത്വം പോലുമില്ലാതെ അനാഥാവസ്ഥയിലാണ് കോണ്‍ഗ്രസ്.രാജ്യം ഇത്തരത്തില്‍ ഒരു സങ്കീര്‍ണാവസ്ഥയില്‍ നില്ക്കുമ്പോള് കോണ്‍ഗ്രസിനെപ്പോലൊരു പാര്‍ട്ടി അനാഥാവസ്ഥയിലെത്താന്‍ പാടുണ്ടോയെന്നും പിണറായി വിജയന് ചോദിച്ചു.