തിരുവനന്തപുരം:ഇനി മുതല്‍ പ്ലാസ്റ്റിക് പതാകകള്‍ വേണ്ട.റിപ്പബ്ലിക് ദിനാഘോഷത്തിനായി പ്ലാസ്റ്റിക്കുപയോഗിച്ച് ദേശീയപതാക നിര്‍മിക്കുന്നതും വില്‍ക്കുന്നതും സര്‍ക്കാര്‍ നിരോധിച്ചു. വ്യാപാരസ്ഥാപനങ്ങളില്‍ പതാക വില്ക്കാതിരിക്കണമെന്ന് ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഇറക്കിയ സര്‍ക്കുലറില്‍ പറയുന്നു.
കഴിഞ്ഞ കുറേ വര്‍ഷങ്ങളായി സ്വാതന്ത്ര്യ ദിനത്തിനും റിപ്പബ്ലിക് ദിനത്തിനും സംസ്ഥാനത്തുടനീളം ലക്ഷക്കണക്കിന് പളാസ്റ്റിക് പതാകകളാണ് വിറ്റഴിച്ചിരുന്നത്.