ചെന്നൈ : ജെല്ലിക്കെട്ടിനും കാവേരി നദി പ്രക്ഷോഭത്തിനും ശേഷം സംസ്ഥാനം ഇത്രയും വലിയൊരു പ്രതിഷേധം കണ്ടിട്ടില്ല .വൻ ജനപങ്കാളിത്തമാണ് പൗരത്വ ബില്ല് ഭേദഗതി ബില്ലിനെതിരെ  ഉണ്ടായിരിക്കുന്നത് . ഡി എം കെ യുടെ ജനറൽ സെക്രട്ടറി എം കെ സ്റ്റാലിനാണ് സമരങ്ങൾക്ക് നേതൃത്വം നൽകുന്നത് .പൗരത്വബിൽ ഭേദഗതി നിയമം പാസായത് എ ഐ ഡി എം കെ കാരണമാണ് എന്ന സ്റ്റാലിന്റെ ആരോപണത്തിന് അണ്ണാ ഡി എം കെയ്ക്ക് മറുപടിയില്ല .വളരെ കണക്കുകൂട്ടിയുള്ള നീക്കമാണ് സ്റ്റാലിൻ നടത്തിയത്, പൗരത്വ ഭേദഗതി ബില്ല് വോട്ടിനു വന്നപ്പോൾ ഡി എം കെ നാമമാത്ര പ്രതിഷേധമാണ് ഉയർത്തിയത് .അപകടം മനസിലാക്കാനാകാതെ എ ഐ എ  ഡി എം കെ  കേന്ദ്ര സർക്കാരിനും ബി ജെ പ്പിക്കുമൊപ്പം നിന്നു.തുടർന്ന് രാജ്യമാകെ പ്രതിഷേധം കത്തിപ്പകർന്നപ്പോൾ അതിന്റെ  നേതൃത്വം തമിഴ് നാട്ടിൽ  സ്റ്റാലിൻ ഏറ്റെടുത്തു .ഒരു സൂചനസമരമല്ല പൗരത്വ ഭേദഗതി ബിൽ വിഷയത്തിൽ തുടർ സമരമുണ്ടാകും എന്നും ഒരുകാരണവശാലും പിന്നോട്ടില്ല എന്നും സ്റ്റാലിൻ പ്രഖ്യാപിച്ചിട്ടുണ്ട് .