വാഷിങ്ടണ്‍: ‘ഫ്ളോറന്‍സ്’ ചുഴലിക്കാറ്റ് അമേരിക്കന്‍ തീരത്തോടടുക്കുന്നു.നോര്‍ത്ത്, സൗത്ത് കരോലിന,വിര്‍ജീനിയ,മേരിലാന്‍ഡ് എന്നിവിടങ്ങളില്‍ നിന്ന് 17 ലക്ഷത്തോളം പേരെ ഒഴിപ്പിച്ചു.സൗത്ത് കരോലിനയില്‍ പലയിടത്തും ജലനിരപ്പ് ഉയര്‍ന്നു.നോര്‍ത്ത് കാരലൈനയില്‍ കനത്ത മഴയും കാറ്റുമാണ് അനുഭവപ്പെടുന്നത്.ഫ്ലോറന്‍സ് ചുഴലിക്കാറ്റിന് തീരത്തോട് അടുത്തപ്പോള്‍ ശക്തി കുറഞ്ഞെങ്കിലും അപകട സാധ്യത കുറഞ്ഞിട്ടില്ലെന്നാണ് കാലാവസ്ഥാകേന്ദത്തിന്റെ വിലയിരുത്തല്‍.മണിക്കൂറില്‍ 110 കിലോമീറ്റര്‍ വേഗതയിലാകും ചുഴലിക്കാറ്റ് വീശുന്നത്.
മുന്‍കരുതലിന്റെ ഭാഗമായി വടക്ക്, കിഴക്കന്‍ കരോലിന,മേരിലന്‍ഡ്,ഡിസ്ട്രിക്സ് ഓഫ് കൊളംബിയ എന്നിവിടങ്ങളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.കാറ്റില്‍ ചിലയിടങ്ങളില്‍ തീരത്ത് 13 അടി വരെ വെള്ളം ഉയരുമെന്നാണ് പ്രവചനം.ഫ്ളോറന്‍സ് ചുഴലിക്കാറ്റിനെ നേരിടാന്‍ അമേരിക്ക തയ്യാറാണെന്ന് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് അറിയിച്ചു.
Home INTERNATIONAL ഫ്ളോറന്‍സ് ചുഴലിക്കാറ്റ് അമേരിക്കയുടെ തീരത്തേക്ക്;17 ലക്ഷം പേരെ മാറ്റിപാര്‍പ്പിച്ചു കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യത