കൊല്‍ക്കത്ത:പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു.നദിയ ജില്ലയില്‍ കൃഷ്ണഗഞ്ജ് മണ്ഡലത്തിലെ എംഎല്‍എയായ സത്യജീത് ബിശ്വാസാണ് മരിച്ചത്.സരസ്വതീപൂജ ഉത്സവവുമായി ബന്ധപ്പെട്ട പരിപാടിയില്‍ സംസാരിച്ചു വേദിയില്‍ നിന്നിറങ്ങുന്നതിനിടെയാണ് ബിശ്വാസിനു വെടിയേറ്റത്.ഗുരുതരമായി പരിക്കേറ്റ ബിശ്വാസിനെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.
കൊലപാതകത്തിന് പിന്നില്‍ തൃണമൂല്‍ വിട്ട മുകുള്‍ റോയിയും ബിജെപിയുമാണെന്ന് തൃണമൂല്‍ ജില്ലാ പ്രസിഡന്റ് ഗൗരീശങ്കര്‍ ദത്ത ആരോപിച്ചു.എന്നാല്‍ ഇത് തൃണമൂലിലെ ഉള്‍പ്പോരിന്റെ ഭാഗമാണെന്നും കൊലയില്‍ പങ്കില്ലെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് ദിലീപ് ഘോഷ് പറഞ്ഞു.