ദില്ലി:പശ്ചിമ ബംഗാള്‍ സര്‍ക്കാരിനെതിരായി സിബിഐ സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജി നാളെ പരിഗണിക്കും.ശാരദാ ചിട്ടി തട്ടിപ്പ് കേസ് ബംഗാള്‍ സര്‍ക്കാര്‍ അട്ടിമറിക്കുന്നുവെന്നാരോപിച്ചാണ് സിബിഐ ഹര്‍ജി നല്‍കിയത്.ഹര്‍ജി ഇന്ന് തന്നെ അടിയന്തിരമായി പരിഗണിക്കണമെന്ന സിബിഐയുടെ അപേക്ഷ സുപ്രീംകോടതി തള്ളി. തിടുക്കപ്പെടേണ്ട കാര്യമില്ലെന്നും കേസ് വിശദമായി നാളെ പരിഗണിക്കാമെന്നും സുപ്രീം കോടതി പറഞ്ഞു.
കേസുമായി ബന്ധപ്പെട്ട തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന് സിബിഐ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.